ശബരിമല വിമാനത്താവള പദ്ധതി അടിയന്തരമായി നടപ്പാക്കണം -ആന്‍റോ ആന്‍റണി

ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് നൽകി പദ്ധതി നടപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആന്‍റോ ആന്‍റണി എം.പി ചട്ടം 377 പ്രകാരം ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇനി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി കൂടിയാണ് ലഭിക്കാനുള്ളതെന്നും എം.പി പറഞ്ഞു.

പദ്ധതി നടപ്പായാൽ കോടിക്കണക്കിനു വരുന്ന ശബരിമല അയ്യപ്പഭക്തർക്ക് ഏറ്റവും ഗുണകരമാവും. കേരളത്തിലെ പ്രവാസികളുടെ നല്ലൊരു ശതമാനവും ശബരിമല വിമാനത്താവളത്തിനോട് ചേർന്ന് വരുന്ന 30 കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ളവരാണ്. പ്രകൃതി മനോഹരമായ ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ടൂറിസം വികസനത്തിന് ഈ വിമാനത്താവള പദ്ധതി ഗുണകരമാവും.

കേരളത്തിലെ കാർഷിക വിളകളുടെയും നാണ്യ വിളകളുടെയും കയറ്റുമതി വർധിക്കുന്നതിനും ഈ പദ്ധതി സഹായകരമാകും. ആയതിനാൽ എത്രയും വേഗം കേന്ദ്ര സർക്കാർ വേണ്ട അനുമതികൾ നൽകി പദ്ധതി നടപ്പാക്കണമെന്നും ആന്‍റോ ആന്‍റണി ആവശ്യപ്പെട്ടു.

Tags:    
News Summary - Sabarimala airport project should be implemented immediately -Anto Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.