തിരുവനന്തപുരം: നേമത്ത് ഞങ്ങൾ മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തിനാണെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടി മറ്റുള്ളവർ മത്സരിച്ചോട്ടെയെന്നും യു.ഡി.എഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ. നേമത്ത് ആരൊക്കെ തമ്മിലാണ് മത്സരമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേമത്ത് യു.ഡി.എഫ് സംവിധാനം ചലിച്ചുതുടങ്ങിയിട്ടുണ്ടെന്നും വിജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേമത്തെ യു.ഡി.എഫ് വോട്ട് ഉയർന്നിട്ടുണ്ട്. അത് ഇനിയും വർധിപ്പിക്കാനാകുമെന്നും പ്രവർത്തകർ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർകാവിലോ മേറ്റതെങ്കിലും സിറ്റിങ് സീറ്റുകളിലോ സ്ഥാനാർഥിയായിരുന്നെങ്കിൽ വരുന്ന സർക്കാറിൽ മന്ത്രിയാകാനാണ് മത്സരിക്കുന്നതെന്ന് ആളുകൾ കരുതുമായിരുന്നു. നേമത്ത് മത്സരിക്കാനെത്തിയ സാഹചര്യം എല്ലാവർക്കും അറിയാമെന്നും ഇവിടെ വർഗീയതക്കെതിരായി വികസനത്തിനാണ് വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.