തിരുവനന്തപുരം: മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെ മാറ്റിനിർത്തി കേരളത്തിലെ കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ലെന്ന് കെ. മുരളീധരൻ എം.എൽ.എ. താൻ യാഥാർഥ്യം പറഞ്ഞപ്പോൾ ഗ്രൂപ്പ് മാറിയെന്ന് പ്രചരിപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താന്‍റെ പ്രസ്താവനക്ക് പിന്നിൽ ചില ചരടുവലികൾ നടന്നിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
വ്യക്തിപരമായ പരാമർശങ്ങളാണ് ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് വഴിവെച്ചത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉചിത തീരുമാനമെടുക്കും. ഹൈക്കമാൻഡ് തീരുമാനം അനുസരിച്ച് മുന്നോട്ടു പോകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.