കെ റെയിൽ നിവേദനം: ശശി തരൂർ ഒപ്പിടാത്തത് പരിശോധിക്കുമെന്ന് വി.ഡി. സതീശൻ

കോഴിക്കോട്: കെ റെയിൽ പദ്ധതിക്കെതിരായ നിവേദനത്തിൽ കോൺഗ്രസ് എം.പി ശശി തരൂർ ഒപ്പിടാത്തത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തരൂരിന്‍റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങൾ വിശദമായി അന്വേഷിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സിയിൽ ശമ്പളം കൃത്യമായി കൊടുക്കാൻ സാധിക്കാത്ത സർക്കാറാണ് രണ്ട് ലക്ഷം കോടി രൂപ ചെലവഴിച്ച് കെ റെയിൽ കൊണ്ടുവരാൻ പോകുന്നത്. ദേശസാത്കൃത റൂട്ടുകളിൽ പോലും കെ.എസ്.ആർ.ടി.സി സർവീസ് റദ്ദാക്കുകയാണ്. പാവപ്പെട്ടവരുടെ പൊതുഗതാഗത സംവിധാനത്തെ തകർത്ത് വരേണ്യവർഗക്കാർക്ക് വേണ്ടി മാത്രമുള്ള കെ റെയിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുകയാണ്.

രണ്ട് ലക്ഷം കോടി കെ റെയിലിന് വേണ്ടി ചെലവഴിക്കാൻ പോകുന്നവർ 50 കോടി കെ.എസ്.ആർ.ടി.സിക്ക് കൊടുത്താൻ ജനോപകാരപ്രദമായ രീതിയിൽ സർവീസ് നടത്താൻ സാധിക്കും. പദ്ധതികളുടെ പുറകെ പായുകയാണ് സർക്കാർ. സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - K Rail: VD Satheesan says Tharoor's publicity stance will be examined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.