തിരുവനന്തപുരം: നിരോധിത ലഹരി ഉത്പന്നങ്ങളുടെ വിതരണക്കാരായി മാറിയ സി.പി.എം നേതാക്കളുടെ കച്ചവടം മെച്ചപ്പെടുത്താൻ വേണ്ടിയാണോ മദ്യത്തിന് വീണ്ടും വില വർധിപ്പിച്ചത് എന്ന് പരിശോധിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. സി.പി.എം ഗുണ്ടകളുടെ, പ്രാദേശിക നേതാക്കളുടെ കൈകളിലാണ് ലഹരി കടത്ത് എന്നത് സമൂഹം തിരിച്ചറിഞ്ഞ വസ്തുതയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പിണറായി വിജയൻ മുൻ കാലങ്ങളിൽ പ്രഖ്യാപിച്ച ക്ഷേമകാര്യങ്ങൾ കടലാസിൽ ഇരുന്ന് മലയാളികളെ നോക്കി ചിരിക്കുന്നുണ്ട്. നികുതി കൊള്ള മാത്രം നടത്താൻ അറിയുന്ന കഴിവുകെട്ട ഭരണകൂടമാണ് കേരളത്തിലേത്.
ചെറുപ്പക്കാർ കേരളം വിട്ടുപോകുന്നെന്ന് ആശങ്ക പ്രകടിപ്പിച്ച സർക്കാർ, ആ ചെറുപ്പക്കാർക്ക് ഇവിടെ നിൽക്കാൻ പ്രേരണ നൽകുന്ന എന്തെങ്കിലും ഒന്ന് ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ബജറ്റിലെ ജനവിരുദ്ധ നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി. കൊച്ചിയിൽ കരിങ്കൊടി വീശിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.