കണ്ണൂർ: കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറി പുതിയ പടയൊരുക്കങ്ങളിലേക്ക്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെയാണ് നീക്കം. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ കണ്ണൂരിൽ വെടിപൊട്ടിച്ചത് ഇതിെൻറ തുടക്കമാണ്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പത്തിെൻറ ബലത്തിൽ 'കേരള ൈഹകമാൻഡ്' ആയി മാറുകയാണ് െക.സി. വേണുഗോപാൽ. അതിൽ എല്ലാ ഗ്രൂപ്പിലുംപെട്ട മുൻനിര നേതാക്കൾ പൊതുവിൽ അസ്വസ്ഥരാണ്.
അതുകൊണ്ടുതന്നെ വേണുഗോപാലിനെതിരായ നീക്കം ഗ്രൂപ് ഭേദമില്ലാത്ത ഒന്നായാണ് ഉരുത്തിരിയുന്നത്. കെ. സുധാകരൻ വേണുഗോപാലിെൻറ പേരെടുത്ത് പറഞ്ഞ് ആഞ്ഞടിച്ചപ്പോൾ പരാതിയുണ്ട്, പ്രതിഷേധത്തിനില്ല എന്ന നിലപാടിലാണ് െക.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ്. വേണുഗോപാലിെൻറ 'ൈഹകമാൻഡ്' ഇടപെടലിനോടുള്ള എതിർപ്പാണ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽനിന്ന് പലപ്പോഴും വിട്ടുനിന്ന കെ. മുരളീധരൻ അടക്കമുള്ളവർ പ്രകടമാക്കിയത്. സോണിയയും രാഹുലുമല്ല, വേണുഗോപാലാണ് ഹൈകമാൻഡ് എന്നാണ് സുധാകരൻ തുറന്നടിച്ചത്.
വേണുഗോപാലിന് സ്വന്തം താൽപര്യങ്ങളാണെന്നും സ്വന്തക്കാരെ സ്ഥാനാർഥിപ്പട്ടികയിൽ കയറ്റിയെന്നും സുധാകരൻ പറയുന്നു. ഇരിക്കൂറിൽ ടിക്കറ്റ് ലഭിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ് വേണുഗോപാലിെൻറ സ്വന്തം ആളാണ്. കെ.സി. ജോസഫ് മൂന്നു പതിറ്റാണ്ടിലേറെ കൈവശം വെച്ച മണ്ഡലം എ ഗ്രൂപ്പിൽനിന്ന് തട്ടിയെടുത്താണ് വേണുഗോപാൽ അടുപ്പക്കാരന് നൽകിയത്.
ഉമ്മൻ ചാണ്ടിയും കെ.സി. ജോസഫും ഉയർത്തിയ പ്രതിരോധംപോലും വേണുഗോപാലിെൻറ ഡൽഹി സ്വാധീനത്തിൽ വിലപ്പോയില്ല. േകാൺഗ്രസിെൻറ സാധ്യതപട്ടിക കേരളത്തിൽ വലിയ താമസവും പ്രശ്നങ്ങളും ഇല്ലാതെയാണ് ഒരുങ്ങിയത്. ഡൽഹിയിൽ തീരുമാനം നീണ്ടുപോയതിനു പിന്നിൽ വേണുഗോപാലാണെന്നും ഇരിക്കൂറിലെന്നപോലെ പലേടത്തും വേണുഗോപാൽ അടുപ്പക്കാരെ തിരുകിക്കയറ്റിയെന്നും നേതാക്കൾ പറയുന്നു.
ഗ്രൂപ് ഭേദമില്ലാത്ത വികാരമാണ് വേണുഗോപാലിനെതിരെ കോൺഗ്രസിൽ ഉരുത്തിരിയുന്നത്. അത് ഈ നിലക്ക് വളർന്നാൽ കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ് യുദ്ധങ്ങളുടെ സമവാക്യങ്ങൾ മാറിമറിഞ്ഞേക്കും. ആ സാഹചര്യം മുതലെടുത്ത് വേണുഗോപാലിനെ ചോദ്യം ചെയ്ത് തെൻറ ഇടം കണ്ടെത്തുകയാണ് സുധാകരൻ. ഏറെ ആഗ്രഹിച്ച കെ.പി.സി.സി അധ്യക്ഷ സ്ഥാനം കൈവിട്ടുപോയതിെൻറ നിരാശയും പൊട്ടിത്തെറിക്കു പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.