കോൺഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും - കെ. സുധാകരൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസി​െൻറ ദയനീയ പരാജയത്തിന്​ പിന്നാലെ പ്രതികരിച്ച്​ കെ. സുധാകരൻ. കോൺഗ്രസ്​ ഒരു കൊടുങ്കാറ്റായി തിരിച്ചുവരുമെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 'ആടിയുലയുന്ന കടൽ തിരകളിലും ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും തിമിർത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തും വാടുന്ന പ്രസ്ഥാനമല്ല കോൺഗ്രസ്സ്. കാലം കരുതി വെച്ച പുത്തൻ തളിരുകൾ നെഞ്ചിലേറ്റി കോൺഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും...' -സുധാകരൻ കുറിച്ചു.

ആടിയുലയുന്ന കടൽ തിരകളിലും

ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും

തിമിർത്ത് പെയ്യുന്ന മഴയിലും

ചുട്ട് പൊള്ളുന്ന വെയിലത്തും

വാടുന്ന...

Posted by K Sudhakaran on Sunday, 2 May 2021

അതേസമയം, തോൽവിക്ക്​ പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റത്തിനായുള്ള മുറവിളിയുയരുമെന്ന സൂചനയുമുണ്ട്​. കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ വേണമെന്ന്​ ഒരു വിഭാഗം ആവശ്യപ്പെടാൻ സാധ്യതയുണ്ട്​. അതോടൊപ്പം പ്രതിപക്ഷനേതാവായി രമേശ്​ ചെന്നിത്തല തിരിച്ചെത്താനിടയില്ലെന്നും സൂചനയുണ്ട്​. 

Tags:    
News Summary - k sudhakaran facebook post about congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.