'കേരളത്തിനിന്ന് കറുത്ത ദിനം'; ക്രമസമാധാനം തകര്‍ന്നുവെന്ന് കെ.സുധാകരന്‍ എം.പി

തിരുവനന്തപുരം: ഭരണത്തലവനായ ഗവര്‍ണറെ ഭരണകക്ഷിക്കാര്‍ തന്നെ നടുറോഡില്‍ ആക്രമിക്കുന്ന അത്യന്തം ഗുരുതരമായ ക്രമസമാധാനത്തകര്‍ച്ചയിലേക്ക് സംസ്ഥാനത്തെ മുഖ്യന്ത്രി പിണറായി വിജയന്‍ കൂപ്പുകുത്തിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായിയെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ തന്റെ കാർ ആക്രമിച്ചുവെന്ന ഗവർണറുടെ ആരോപണത്തിന് പിന്നാലെയാണ് കെ.സുധാരകരന്റെ പ്രസ്താവന.

ഇതു ഗുരുതരമായ രാഷ്ട്രീയ സംഭവമാണ്. പദവിയെക്കുറിച്ച് അറിയാത്ത ഭരണകൂടത്തിനു ഭരിക്കാന്‍ അവകാശമില്ല. എല്ലാ വിഷയത്തോടും വായ മൂടിക്കെട്ടുന്നതുപോലെ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കാതെ മുഖ്യമന്ത്രി അടിയന്തരമായി പ്രതികരിക്കണം. പിണറായിയിലെ പഴയ ഗുണ്ടാനേതാവല്ല വിജയന്‍ ഇപ്പോള്‍. കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഔചിത്യത്തോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ബാധ്യതയുണ്ടെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടുറോഡില്‍ എസ്.എഫ്‌.ഐയുടെ ചാവേര്‍ ആക്രമണം ഉണ്ടായതെന്നത് അതീവ ഗുരുതരമായ അവസ്ഥാവിശേഷമാണ്. വന്‍ പൊലീസ് സംഘം കുടെയുള്ളപ്പോഴാണ് ഗവര്‍ണര്‍ക്കെതിരേ ആക്രമണം ഉണ്ടായത്. പൊലീസ് ഗവര്‍ണറെ സംരക്ഷിക്കുന്നതിനു പകരം ആക്രമണം നടത്തിയവരെ രക്ഷപ്പെടുത്തി വിടുകയാണ് ചെയ്തത്. ഇതിനു കൂട്ടുനിന്ന മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും അടിയന്തര നടപടി വേണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കെ.എസ്.യു കുട്ടികളെ സി.പി.എമ്മുകാരും പൊലീസും ചേര്‍ന്ന് മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കിയപ്പോള്‍ മുഖ്യമന്ത്രി മൗനംപാലിച്ചതാണ് എസ്.എഫ്‌.ഐ ചാവേറുകള്‍ക്ക് കരുത്തുനൽകിയത്.

ക്രമസമാധാന തകര്‍ച്ചയ്‌ക്കൊപ്പം സാമ്പത്തിക തകര്‍ച്ചയും മറ്റെല്ലാ മേഖലകളിലുമുള്ള തകര്‍ച്ചയിലേക്ക് പിണറായി വിജയന്‍ കേരളത്തെ വലിച്ചെറിഞ്ഞെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

Tags:    
News Summary - K Sudhakaran MP said that law and order has broken down in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.