രാജ്യത്തെ ആദ്യ ‘ആർട്ടിസ്റ്റ്​ ഡേറ്റ ബാങ്കു’മായി കേരള സംഗീത നാടക അക്കാദമി

തൃ​ശൂ​ർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​ക്കു കീ​ഴി​ൽ രാ​ജ്യ​ത്തെ ആ​ദ്യ ആ​ർ​ട്ടി​സ്റ്റ് ഡേ​റ്റ ബാ​ങ്ക് നി​ല​വി​ൽ​വ​ന്നു. അ​ക്കാ​ദ​മി പ​രി​ധി​യി​ലെ വി​വി​ധ ക​ലാ​മേ​ഖ​ല​ക​ളി​ല്‍ പ്ര​ശം​സ​നീ​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ ക​ലാ​കാ​ര​ന്മാ​രെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് ‘കേ​ര​ള ആ​ര്‍ട്ടി​സ്റ്റ് ഡേ​റ്റ ബാ​ങ്ക്’. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര സ​മ​ര്‍പ്പ​ണ ച​ട​ങ്ങി​ലാ​ണ്​ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ക്കാ​ദ​മി വെ​ബ്സൈ​റ്റി​ന്‍റെ​യും ഡേ​റ്റ ബാ​ങ്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച​ത്.

ഭാ​വി​യി​ല്‍ സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ക​ലാ​കാ​ര​ന്മാ​ര്‍ക്ക് ല​ഭി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക സ്രോ​ത​സ്സാ​യി ഇ​ത് മാ​റു​മെ​ന്ന് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ര്‍ മു​ര​ളി പ​റ​ഞ്ഞു. അ​ക്കാ​ദ​മി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ www.keralasangeethanatakaakademi.inല്‍ ​ക​യ​റി ആ​ര്‍ട്ടി​സ്റ്റ് ഡേ​റ്റ ബാ​ങ്ക് എ​ന്ന ലി​ങ്ക് വ​ഴി ഗൂ​ഗ്ള്‍ ഫോം ​പൂ​രി​പ്പി​ച്ചു​ന​ല്‍കി ക​ലാ​കാ​ര​ന്മാ​ർ​ക്ക് ഇ​തി​ന്‍റെ ഭാ​ഗ​മാ​കാം. 20 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​ണ്​ പേ​ര്​ ചേ​ര്‍ക്കാ​ന്‍ അ​വ​സ​രം.

ഗൂ​ഗ്ള്‍ ഫോ​മി​ല്‍ 41 ചോ​ദ്യ​ങ്ങ​ളു​ണ്ട്. ഇ​വ​ക്ക്​ ഉ​ത്ത​രം ന​ല്‍കി ‘സ​ബ്മി​റ്റ്’ ബ​ട്ട​ണ്‍ അ​മ​ര്‍ത്തി​യാ​ല്‍ ഡേ​റ്റ ബാ​ങ്കി​ലേ​ക്കു​ള്ള വി​വ​ര​സ​മ​ര്‍പ്പ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക​ഘ​ട്ടം പൂ​ര്‍ത്തി​യാ​കും. തു​ട​ര്‍ന്ന് അ​ക്കാ​ദ​മി​യി​ലെ വി​ദ​ഗ്ധ പാ​ന​ല്‍ ഗൂ​ഗ്ള്‍ ഫോം ​പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​കും ഡേ​റ്റ ബാ​ങ്കി​ല്‍ ഉ​ൾ​പ്പെ​ടു​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ക. വി​വ​ര​ങ്ങ​ള്‍ ഓ​ഫ് ലൈ​നാ​യി സ്വീ​ക​രി​ക്കി​ല്ല.

കേ​ര​ള​ത്തി​ന​ക​ത്തും മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ളി​ലും വി​ദേ​ശ​ത്തു​മു​ള്ള മ​ല​യാ​ളി ക​ലാ​കാ​ര​ന്മാ​ർ​ക്ക് നേ​രി​ട്ടോ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന വ്യ​ക്തി​ക​ള്‍ വ​ഴി​യോ ഗൂ​ഗ്ള്‍ ഫോം ​പൂ​രി​പ്പി​ച്ച് സ​ബ്മി​റ്റ് ചെ​യ്യാം. വ​രും​മാ​സ​ങ്ങ​ളി​ല്‍ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ക​ലാ​കാ​ര​ന്മാ​രു​ടെ പ്രൊ​ഫൈ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് കാ​ണാ​നാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Tags:    
News Summary - Kerala Sangeetha Nataka Akademi as the country's first 'Artist Data Bank'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.