സി.പി.എം പരിപാടിയിൽ പ​ങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: സി.പി.എം പരിപാടിയിൽ പ​ങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കോൺഗ്രസ് നേതാക്കളായ കെ.വി.തോമസ്, ശശി തരൂർ എന്നിവർക്ക് സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിന് ക്ഷണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെ.സുധാകരൻ നിലപാട് വ്യക്തമാക്കിയത്.

രാജ്യസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചത് അപ്രതീക്ഷിതമല്ലെന്നും സുധാകരൻ പറഞ്ഞു. നാല് പേര് ഉൾപ്പെടുന്ന പട്ടികയാണ് കെ.പി.സി.സി ഹൈക്കമാൻഡിന് കൈമാറിയത്. ജെബി മേത്തറും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. നാല് പേരിൽ നിന്നും ഒരാളെ ഹൈക്കമാൻഡ് തെരഞ്ഞെടുക്കുകയായിരുന്നു.

കോൺഗ്രസിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു വനിത മാത്രമാണ് രാജ്യസഭയിലേക്ക് പോയത്. നിലവിൽ പാർലമെന്റിൽ ന്യൂനപക്ഷ അംഗങ്ങളുടെ എണ്ണം കുറവാണ്. ഇതുകൂടി കോൺഗ്രസ് ഹൈക്കമാൻഡിന്റെ പരിഗണനയിൽ എത്തിയിട്ടുണ്ടാകാമെന്നും സുധാകരൻ പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം പൂർണമായും സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - K Sudhakaran said that he had instructed the Congress leaders not to participate in the CPM program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.