തൃശൂർ:വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു സ്ലുയിസ് ഗേറ്റ് കൂടി ഉയര്‍ത്തി 200 ക്യൂമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതാണ്.
പരമാവധി ഡാമില്‍ നിന്നും പുഴയിലേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 1200 ക്യൂമെക്‌സ് ആണ്. ഇത് മൂലം പുഴയില്‍ ഏകദേശം 1.5 മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍, അതിരപ്പള്ളി, പരിയാരം, മേലൂര്‍, കാടുകുറ്റി, അന്നമനട, കൂഴൂര്‍, എറിയാട് പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
അതിനിടെ, തൃശൂർ വടക്കാഞ്ചേരി അകമലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. സ്ഥലത്ത് പ്രവൃത്തി നടക്കുന്നുണ്ട്. ഇതുമൂലം തൃശൂർ-ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം നിലച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.