കൊണ്ടോട്ടി നഗരത്തില്‍ വെള്ളപ്പൊക്കം; നെടിയിരുപ്പിൽ കുന്നിടിഞ്ഞു

കൊ​ണ്ടോട്ടി: വലിയ തോട് കരകവിഞ്ഞതോടെ കൊണ്ടോട്ടി നഗരം വെള്ളത്തിനടിയിലായി. ദേശീയ പാത ബൈപാസ് റോഡും തോടും ഒരുമിച്ചൊഴുകുന്ന അവസ്ഥയാണ്. മേഖലയില്‍ നൂറില്‍ പരം വ്യാപാര സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളിലും അമ്പതില്‍ പരം വീടുകളിലും വെള്ളം കയറി. ദേശീയപാതയില്‍ പതിനേഴാം മൈല്‍ മുതല്‍ കുറുപ്പത്ത് വരെ ഭാഗങ്ങളിലും മേലങ്ങാടി വിമാനത്താവള റോഡിലും തങ്ങള്‍സ് റോഡിലുമാണ് വെള്ളപ്പൊക്കം. ഈ ഭാഗങ്ങളിലെ കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. വില്ലേജ് ഓഫീസും പരിസരത്തെ വീടുകളും പാടശേഖരങ്ങളും വെള്ളത്തിലാണ്.

വലിയ തോട്ടില്‍ വെള്ളമുയര്‍ന്നതിനെ തുടര്‍ന്ന് കൊണ്ടോട്ടി തൈത്തോടത്ത് അന്‍പതോളം വീടുകള്‍ വെള്ളത്തിലായി. നെടിയിരുപ്പ് കോടങ്ങാട് 10 ല്‍ അധികം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗങ്ങളിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. മേലങ്ങാടി ജി.എം.എല്‍,പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഭൂരിഭാഗം കുടുംബങ്ങളും ബന്ധുവീടുകളിലേക്കാണ് മാറിയത്.

നെടിയിരുപ്പ് പാലക്കാപ്പറമ്പ് ക്വാറിപ്പുറത്ത് കുന്നിടിഞ്ഞ് അപകടമുണ്ടായി. കുന്നിനു മുകളിലും താഴെയുമായി 10 വീടുകള്‍ ഭീഷണിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമാനത്താവള വികസനത്തിനായി മണ്ണെടുത്ത ഭാഗത്തിടുത്താണ് കുന്നിടിഞ്ഞിരിക്കുന്നത്.

Tags:    
News Summary - Floods in Kondotty town; He fell on his forehead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.