പാനൂരിലെ സ്ഫോടനത്തിൽ ആരെയാണ് ലക്ഷ്യമിട്ടതെന്ന് കണ്ടെത്തണമെന്ന് കെ. സുധാകരൻ

കണ്ണൂർ: പാനൂരിലെ സ്ഫോടനത്തിൽ ആരെയാണ് ലക്ഷ്യമിട്ടതെന്ന് കണ്ടെത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പാനൂർ സംഭവം നിർഭാഗ്യകരമായി പോയി. ഭരണകക്ഷികളുടെ ആളാണ് കൊല്ലപ്പെട്ടത്. അതിനാൽ തന്നെ കേസ് ഇല്ലാതാക്കാനുള്ള ശ്രമം നടക്കാൻ സാധ്യതയുണ്ട്. ബോംബ് നിർമാണത്തിനിടെയാണു സ്ഫോടനം എന്നാണു വിവരം. ഗൗരവമായി വിഷയം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനൂരിൽ ഉണ്ടായ സ്ഫോടനത്തിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടാകുമെന്നാണു വിശ്വസിക്കുന്നത്. ആർക്കാണ് ടാർഗിറ്റ്, ആരെയാണ് ടാർഗിറ്റ് ഇട്ടത് എന്നെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തണം. പൊലീസ് വളരെ ഗൗരവമായി ജാഗ്രതയോടെ അന്വേഷിക്കണം. അക്രമം ഉണ്ടാകുമെന്ന് ഒരു മാസം മുൻപ് തന്നെ ഇന്റലിജന്റ്സ് മുന്നറിയിപ്പുണ്ടായിരുന്നു എന്നാണു വിവരമെന്നും കെ. സുധാകരൻ പറഞ്ഞു.

Tags:    
News Summary - K. Sudhakaran wants to find out who set the target in Panur explosion.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.