'പ്രതിപക്ഷ നേതാവിന്​ തടിയും വണ്ണവും മാത്രമേയുള്ളൂ, തലച്ചോറിന്​ തകരാറാണ്​'

കോഴിക്കോട്​: സ്വർണക്കള്ളക്കടത്ത്​ കേസിൽ രമേശ്​ ചെന്നിത്തല സി.പി.എമ്മി​നെ സഹായിക്കുകയാണെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും സി.പി.എമ്മും സ്വർണക്കള്ളക്കടത്ത്​ ബി.ജെ.പിയു​െട നേർക്ക്​ വഴിതിരിച്ചുവിടുകയാണ്​. സി.പി.എമ്മി​െൻറ തന്ത്രങ്ങൾക്കനുസരിച്ച്​ ​ രമേശ്​ ചെന്നിത്തലയും ചുവടുമാറ്റുകയാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷനേതാവിന്​ തടിയും വണ്ണവും മാധ്യമസന്നാഹവും പി.ആർ ഏജൻസിയും ആയുധങ്ങളും എല്ലാമുണ്ട്​. പക്ഷേ തലച്ചോറിന്​ എന്തോ കുഴപ്പമുണ്ട്​. രമേശ്​ ചെന്നിത്തലക്ക്​ യുദ്ധത്തി​െൻറ ദിശ അറിയില്ല. ലാവ്​ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയതി​െൻറ പാപഭാരത്തിൽ നിന്ന്​ കോൺഗ്രസിന്​ ഒഴിഞ്ഞുമാറാൻ സാധിക്കില്ല. കോൺഗ്രസ്​ അധികാരത്തിലിരിക്കു​േമ്പാഴാണ്​ ലാവ്​ലിൻ കേസ്​ അട്ടിമറിക്കപ്പെട്ടത്​ -സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പി.എസ്.സി നിയമനനിരോധനത്തി​െൻറ ഇരയായി തിരുവനന്തപുരത്ത് റാങ്ക് ഹോൾഡറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പി.എസ്.സി ചെയർമാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.