പന്തളം: പാലക്കാട് നഗരസഭയിൽ ദേശീയപതാകയെ അപമാനിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ് എടുക്കാതെ ജയ് ശ്രീറാം പറഞ്ഞവർക്കെതിരെ കേസ് എടുക്കുകയാണ് പൊലീസ് ചെയ്തതെന്നും ദേശീയ പതാക തലകീഴായി കെട്ടിയ ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. പന്തളത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ഓഫിസുകളിലെപ്പോലെ തദ്ദേശ സ്ഥാപനങ്ങളിൽ ചെഗുവേരയുടെ പതാക ഉയർത്തുന്നു. ഇവരെ സർക്കാർ സംരക്ഷിക്കുന്നു. തനിക്കെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നൽകി എന്ന വാർത്ത മാധ്യമസൃഷ്ടിയാണ്. പരാതിയുള്ളവർ പരസ്യമായി രംഗത്തുവരട്ടെ.
അയ്യപ്പെൻറ മൂലസ്ഥാനമായ പന്തളത്ത് പരമാവധി വികസന പ്രവർത്തനങ്ങൾ എത്തിക്കും. 1200ഓളം തദ്ദേശ സ്ഥാപനങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇരുമുന്നണിയും ഒന്നിച്ചു. ഞങ്ങൾ തിരിച്ച് തീരുമാനിച്ചാൽ നിയമസഭയിൽ പല വമ്പന്മാരും കാലുകുത്തില്ല എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.