മലപ്പുറം: ദേശീയപാത വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ കോടികൾ ചെലവാക്കിയിട്ടുണ്ടെന്ന് പാർലമെന്റിൽ കേന്ദ്ര മന്ത്രി നൽകിയ മറുപടി കേരളത്തിലെ ബി.ജെ.പിക്കുള്ള തിരിച്ചടിയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തെറ്റായ പ്രചാരണം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭൂമിയേറ്റെടുക്കലിനു പുറമേ മരങ്ങൾ മുറിച്ചു മാറ്റാനും വൈദ്യുതിക്കമ്പികൾ മാറ്റാനും സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകളുടെ സഹായം കൂടിയേ തീരൂ. പണിക്കാവശ്യമായ സാമഗ്രികൾ എത്തിക്കാൻ വ്യവസായ വകുപ്പിന്റെ സഹായം വേണം. ഇത്തരത്തിൽ പലരീതിയിലും സംസ്ഥാന സർക്കാർ സഹായമുണ്ടെങ്കിലേ ദേശീയപാത വികസനം സാധ്യമാകുവെന്നിരിക്കെയാണ് ബി.ജെ.പിയുടെ തെറ്റായ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ച കൂടുമ്പോൾ ദേശീയപാത വികസനം സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളും പ്രതിനിധികളുമടങ്ങുന്ന സംഘം വിലയിരിത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.