ശബരിമല ദർശനം; സുരേന്ദ്ര​െൻറ ഹരജി റാന്നി കോടതിയും തള്ളി

റാന്നി: ശബരിമല ദർശനത്തിന് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ ഹരജി റാന്നി കോടതിയും തള്ളി. ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി ത ള്ളിയത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകണമെന്ന സുരേന്ദ്ര​​​െൻറ ആവശ്യം കോടത ി പരിഗണിച്ചില്ല.

മകരവിളക്കിന് ശബരിമലയിൽ പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി ബി.ജെ.പി നേതാവ് കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശബരിമലയിൽ സ്ഥിതി ശാന്തമാണെന്നും അത് തകർക്കുമോയെന്നും അന്ന് കോടതി ചോദിച്ചിരുന്നു. ഇതിനൊപ്പം ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കീഴ്കോടതിയെ സമീപിച്ചു കൊള്ളാനും പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജാമ്യ ഹർജിയുമായി റാന്നി കോടതിയിൽ എത്തിയത്.

സമാധാന അന്തരീക്ഷം നശിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്നും ഈ സീസണിൽ പ്രവേശിപ്പിക്കരുതെന്നും നേരത്തെ സർക്കാർ വാദിച്ചിരുന്നു. നേരത്തെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ ആയിരുന്നു ഹൈക്കോടതിയും റാന്നി ഗ്രാമ ന്യായാലയവും സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.

ശബരിമല സന്നിധാനത്ത് പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ തൃശൂർ സ്വദേശിനിയായ ലളിതയെ വധിക്കുവാൻ ഗൂഢാലോചന നടത്തിയ കേസിലായിരുന്നു സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. കേസിൽ റിമാന്‍ഡിലായിരുന്ന സുരേന്ദ്രന് കർശന ഉപാധികളോടെയാണ് കോടതി അന്ന് ജാമ്യം അനുവദിച്ചത്.

Tags:    
News Summary - k surendran's plea for sabarimala visit-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.