ഖാദി ബോർഡ്: കെ.എ. രതീഷിന് ശമ്പളം കൂട്ടി നൽകാൻ ശിപാർശ ചെയ്തത് ശോഭന ജോർജ്

തിരുവനന്തപുരം: കശുവണ്ടി കോർപറേഷൻ അഴിമതി കേസ് പ്രതിയും ഖാദി ബോർഡ് സെക്രട്ടറിയുമായ കെ.എ. രതീഷിന് ശമ്പളം കൂട്ടി നൽകാൻ ആവശ്യപ്പെട്ടത് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ് ആണെന്ന് വിവരം. കെ.എ. രതീഷിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ശോഭന ജോർജ് ശമ്പള വർധനക്ക് ശിപാർശ ചെയ്തത്. മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തപ്പോൾ ലഭിച്ച മൂന്നു ലക്ഷം രൂപ ഖാദി ബോർഡിലും ശമ്പളമായി വേണമെന്നാണ് കെ.എ. രതീഷ് കത്തിൽ ആവശ്യപ്പെട്ടതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വൈസ് ചെയർപേഴ്സന്‍റെ ശിപാർശ അംഗീകരിച്ച ഖാദി ബോർഡ് ചെയർമാനും മന്ത്രിയുമായ ഇ.പി ജയരാജനും ധനമന്ത്രിയും ശമ്പളം 80,000ൽ നിന്ന് 1,75,000 രൂപയായി ഉയർത്താൻ തീരുമാനക്കുകയായിരുന്നു. എന്നാൽ, വിഷയത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറി ഖാദി ബോർഡിനോട് വ്യക്തത തേടിയോട് കൂടിയാണ് ശമ്പള വർധന പുറത്തറിയുന്നത്.

കശുവണ്ടി ഇറക്കുമതി ക്രമക്കേടിൽ ഒന്നാം പ്രതിയായ കെ.എ. രതീഷിനെതിരെ സി.ബി.ഐ പ്രോസിക്യൂഷൻ അനുമതി തേടിയെങ്കിലും സർക്കാർ നിഷേധിക്കുകയായിരുന്നു.

Tags:    
News Summary - KA Ratheesh Salary Increased by the recommendation of Sobhana George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.