കളമശ്ശേരി സ്ഫോടനം: തെറ്റിദ്ധാരണ പരത്തി കലാപഭൂമിയാക്കുവാൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കളമശ്ശേരിയിലെ ബോംബ് സ്ഫോടനത്തെ മറയാക്കി കേരളത്തെ കലാപഭൂമിയാക്കുവാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ആഭ്യന്തരവകുപ്പിന് ധൈര്യമ​ുണ്ടോയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കേന്ദ്ര മന്ത്രി ​രാജീവ് ചന്ദ്രശേഖർ, എം.വി. ഗോവിന്ദൻ, മുൻ എം.പി സെബാസ്റ്റ്യൻ പോൾ, ബി.ജെ.പി നേതാക്കളായ സന്ദീപ് വാര്യർ, അനിൽ കെ. ആൻറണി എന്നിവർക്കെതിരെ കേസെടു​ക്കുമോയെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെ ചോദിക്കുന്നത്.

കുറിപ്പി​െൻറ പൂർണരൂപം
കളമശ്ശേരിയിലെ ബോംബ് സ്ഫോടനത്തെ പറ്റി തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കുവാൻ ശ്രമിച്ച രാജീവ് ചന്ദ്രശേവരനെതിരെ, MV ഗോവിന്ദനെതിരെ,
സെബാസ്റ്റ്യൻ പോളിനെതിരെ, സന്ദീപ് വാര്യർക്കെതിരെ, അനിൽ K ആന്റണിക്കെതിരെ, കേസ് എടുത്ത് അറസ്റ്റ് ചെയ്യാൻ ധൈര്യമുണ്ടോ കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്? ക്യാൻ യൂ സീയെം പി.വി?

കെ.പി.സി.സി പരാതി നൽകി

  കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ വിവാദ പരമാർശം നടത്തിയെന്നാരോപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുൾപ്പെടെ നാല് പേർക്കെതിരെ കെ.പി.സി.സി പരാതി നൽകി. ഡി.ജി.പിക്കാണ് പരാതി നൽകിയത്. എം.വി. ഗോവിന്ദന് പുറമെ, മുൻ എം.പി. സെബാസ്റ്റ്യൻ പോൾ, ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി. ഐപിസി 153 എ വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി. സരിനാണ് പരാതി നൽകിയത്.

എല്ലാവരും സ്ഫോടനവുമായി ബന്ധപ്പെട്ട് മതസ്പർദ്ധയുണ്ടാക്കും വിധം പ്രസ്താവനകൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം തകരാതിരിക്കാൻ ഇവർക്കെതിരെ നടപടി അത്യാവശ്യമാണെന്നാണ് പരാതി. പൊതുപ്രവർത്തകർ സമൂഹത്തിന് നന്മയും നേരായ വഴിയും കാണിക്കേണ്ടവരാണ്. എന്നാൽ മനപ്പൂർവ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങൾ തമ്മിലുള്ള വെറുപ്പിനു​ കാരണമാകും വിധമായിരുന്നു ഇവരുടെ പ്രതികരണങ്ങൾ. രാഷ്ട്രീയ ലാഭം മുൻനിർത്തിയുള്ളതായിരുന്നു പ്രതികരണമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

Tags:    
News Summary - kalamassery blast: facebook post on rahul mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.