കളമശ്ശേരി സ്ഫോടനം: പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്ന് വീണ ജോർജ്

കൊച്ചി: കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്ന് മന്ത്രി വീണ ജോർജ്. കളമശ്ശേരി മെഡിക്കൽ കോളജിൽ പരുക്കേറ്റവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

പരുക്കേറ്റവർക്ക് ലഭ്യമായ എല്ലാ ആധുനിക ചികിത്സയും ലഭ്യമാക്കും. കലക്ടറുടെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ കൂടി നിരീക്ഷിക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും പ്ലാസ്റ്റിക് സർജൻ ഉൾപ്പെടെ പ്രത്യേകസംഘം കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്.

ഇതുവരെ 52 പേർ ചികിത്സ തേടി. നിലവിൽ 30 പേർ ചികിത്സയിലുണ്ട്. 6 പേരുടെ നില ​ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു. ഒരാളെ മരിച്ച നിലയിലാണ് കൊണ്ടുവന്നത്. നിലവിൽ 30 പേരാണ് വിവിധ ഇടങ്ങളിലായി ചികിത്സയിലുള്ളത്. ഇതിൽ 18 പേർ ഐ.സി.യുവിലാണ്. 6 പേരുടെ നിലയാണ് ​ഗുരുതരം. ഇതിൽ മൂന്ന് പേർ മെഡിക്കൽ കോളജിലാണ്. ഒരാൾക്ക് 50 ശതമാനത്തിൽ കൂടുതൽ പൊള്ളലുണ്ട്.

37 പേരാണ് മെഡിക്കൽ കോളജിൽ മാത്രമായി ചികിത്സ തേടിയത്. ഇതിൽ 10 പേർ ഐസിയുവിൽ ഉണ്ട്. 10 പേർ വാർഡിലുമുണ്ട്. വാർഡിലുള്ളവരുടെ പരുക്കുകൾ ​ഗുരുതരമല്ല. അവരെ വൈകിട്ട് വരെ നിരീക്ഷണത്തിൽ വച്ച ശേഷം ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർമാർ അറിയിച്ചതായും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളജിനു പുറമെ രാജ​ഗിരി, സൺറൈസ് ആശുപത്രി, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിലും അഞ്ച് പേർ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയും മന്ത്രി സന്ദർശിച്ചു. കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ ഉണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചവരെ മന്ത്രി സന്ദർശിച്ചു.

ഹെൽപ്പ് ലൈൻ നമ്പർ 04842 360802, 79076 42736

Tags:    
News Summary - Kalamassery blast: Veena George said a special medical board has been formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.