കള​മശ്ശേരി ദുരന്തം: തൊഴിൽ വകുപ്പ്​ അന്വേഷണം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശ്ശേ​രി​യി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നി​ടെ ഇ​ടി​ഞ്ഞു​വീ​ണ മ​ണ്ണി​ന​ടി​യി​ൽ​പെ​ട്ട് നാ​ല് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ തൊ​ഴി​ൽ​വ​കു​പ്പ് സ​മ​ഗ്രാ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ലേ​ബ​ർ ക​മീ​ഷ​ണ​ർ ഡോ. ​എ​സ്. ചി​ത്ര​​യെ​യാ​ണ്​ ​അ​ന്വേ​ഷ​ണ​ത്തി​നാ​യി ​​​മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കും. 

Tags:    
News Summary - Kalamassery tragedy: Labour department announces probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.