കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിന് കീഴിലുള്ള കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83 ാം നമ്പർ ബൂത്തിൽ റീ പോളിങ് തുടങ്ങി. ഈസ്റ്റ് കടുങ്ങല്ലൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റ ോറിയത്തിലാണ് റീപോളിങ് നടക്കുന്നത്.
പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് വോട്ടുയന്ത്രത്തിൽ കണ്ടതിനെത്തുടർന്നാണ് ഈ മാസം 23ന് ഈ ബൂത്തിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയത്. ബൂത്തിൽ ആകെ 912 വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പുദിവസം 716 പേർ വോട്ട് ചെയ്യാനെത്തി. വരിനിന്നവരിലൊരാൾ തലകറങ്ങി വീണതിനാൽ രജിസ്റ്ററിൽ പേരുചേർത്ത 715 പേരേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. പോളിങ് അവസാനിച്ചശേഷം വോട്ടുയന്ത്രം പരിശോധിച്ചപ്പോൾ 758 വോട്ടുകൾ പോൾ ചെയ്തതായാണ് റീഡിങ് ലഭിച്ചത് -43 വോട്ട് അധികം. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശപ്രകാരം റീ പോളിങ് നിശ്ചയിച്ചത്. സംസ്ഥാനത്ത് റീ പോളിങ് നടക്കുന്ന ഏക ബൂത്ത് കൂടിയാണിത്.
രാവിലെ ഏഴുമുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക് പോൾ നടത്തും. അഞ്ച് പോളിങ് ഉദ്യോഗസ്ഥരും പൊലീസും ഡ്യൂട്ടിയിലുണ്ടാകും. വോട്ടർമാരുടെ ഇടതുകൈയിലെ നടുവിരലിലാണ് മഷി പുരട്ടുകയെന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.