കൊച്ചി: കനകമല ഐ.എസ് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് പോളക്കാനിയെയാണ് ജോർജിയയിൽനിന്ന് എത്തിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഇയാൾ ടെലിഗ്രാമിൽ വിവിധ പേരുകളാണ് ഉപയോഗിച്ചിരുന്നത്. ഈ വർഷം ആദ്യമാണ് പേര് സംബന്ധിച്ച് വ്യക്തത ലഭിച്ചത്. തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് കീഴടങ്ങാൻ നിർദേശിക്കുകയായിരുന്നു.
ടെലിഗ്രാമിലൂടെയും വാട്സ്ആപ് വഴിയും ഇയാൾ ഐ.എസ് അനുകൂല ചർച്ചകൾ നടത്തിയതായാണ് എൻ.ഐ.എ കണ്ടെത്തൽ. വിമാനത്താവളത്തിൽ എത്തിയ ഉടൻ കസ്റ്റഡിയിലെടുത്തു. 2016 ലാണ് കണ്ണൂരിലെ കനകമലയിൽ 'അൻസാറുൽ ഖലീഫ കേരള' എന്ന പേരിൽ ഗ്രൂപ് രൂപവത്കരിച്ച് ഐ.എസ് പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ടതെന്ന് ആരോപിച്ച് എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ആറുപേരെ ശിക്ഷിച്ചിരുന്നു. എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളുടെ വിശദാംശം പുറത്തുവിട്ടിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.