മാധ്യമപ്രവർത്തകക്കെതിരായ കേസിനെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ; പരാതിയിൽ പേരുള്ളവർക്കെതിരെ കേസ് എടുക്കുന്നത് പതിവാണ്

തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരായ കേസിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരാതിയിൽ പേരുള്ളവർക്കെതിരെ കേസ് എടുക്കുന്നത് സാധാരണമാണെന്ന് കാനം പറഞ്ഞു.

അത് പൊലീസായാലും മാധ്യമപ്രവർത്തകരാണെങ്കിലും കേസെടുക്കും. അതല്ലേ ഇവിടെ നടന്നിട്ടുള്ളൂവെന്നും കാനം മാധ്യമങ്ങളോട് വ്യക്തമാക്കി.

മഹാരാജാസ് കോളജ് ആർക്കിയോളജി വിദ്യാർഥിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പരീക്ഷ എഴുതാതെ വിജയിച്ചതിന്‍റെ മാർക്ക് ലിസ്റ്റ് പുറത്തുവന്നിരുന്നു. ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകക്കെതിരെയാണ് ആർഷോ നൽകിയ ഗൂഢാലോചന പരാതിയിൽ പൊലീസ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ കൂടാതെ കോളജ് പ്രിൻസിപ്പൽ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്, കോളജ് വിദ്യാർഥി എന്നിവരെയും പ്രതി ചേർത്തിരുന്നു.

Tags:    
News Summary - Kanam Rajendran defended the case against the journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.