തിരുവനന്തപുരം: മലമ്പുഴ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന സി.പി.എം ആരോപണം തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൊലപാതകമുണ്ടായാൽ ഉടൻ തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് കാനം പറഞ്ഞു.
സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് പൊലീസ് കണ്ടുപിടിക്കട്ടെ. അത്തരം ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളും നിയമസഭയിലുള്ള എല്ലാ കക്ഷികളും കൊലപാതകങ്ങൾക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും കൊലപാതകങ്ങളെ തള്ളിപറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.
ലോകായുക്ത ഓർഡിനൻസ് എൽ.ഡി.എഫിൽ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ യോജിച്ച ഒരു പരിഹാരത്തിലേക്ക് എത്തും. ചർച്ച് ചെയ്ത് ധാരണയിലെത്തും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.