കാഞ്ഞങ്ങാട്: കൊച്ചി സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും വിലപിടിപ്പുള്ള മൊബൈല്‍ഫോണും തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ നാലുപേരെ ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തു. കാസർകോട് നായന്മാർമൂല സ്വദേശിനി സാജിദ (30), അരമങ്ങാനം എൻ.എ.ഉമ്മര്‍ (41), ഭാര്യ ഫാത്തിമ (35), പരിയാരം സ്വദേശി ഇക്ബാൽ എന്നിവരെയാണ് ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പി ഡോ. വി.ബാലകൃഷ്ണെൻറ നിർദേശ പ്രകാരം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.
കൊച്ചി കടവന്ത്രയിലെ സി.എ.സത്താറിെൻറ (58) പരാതിയിലാണ് നടപടി. നേരത്തെ പരിചയത്തിലായിരുന്ന സാജിദയുമായി സത്താറിനെക്കൊണ്ട് ഈമാസം രണ്ടിന്, പിടിയിലായ പ്രതികള്‍ കല്യാണം കഴിപ്പിച്ചിരുന്നു. അതിനുശേഷം സാജിദയോടൊപ്പം കൊവ്വല്‍പള്ളിയിലെ ക്വാര്‍ട്ടേഴ്സിലാണ് സത്താര്‍ താമസിച്ചിരുന്നത്.
ഇതിനിടയില്‍ സംഘം കിടപ്പറയില്‍വെച്ച് സാജിദയുടെയും സത്താറിെൻറയും ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം, ഇവ സമൂഹമാധ്യമങ്ങളിലിടുമെന്ന് ഭീഷണിപ്പെടുത്തി മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവെൻറ സ്വര്‍ണമാലയും 15,700 രൂപയും തട്ടിയെടുത്തു. കാഞ്ഞങ്ങാട്ട് കല്യാണം കഴിച്ച കാര്യം കൊച്ചിയിലെ ബന്ധുക്കള്‍ അറിയരുതെന്ന് ഭയന്നാണ് സത്താര്‍ പണം നല്‍കിയത്. എന്നാല്‍, പിന്നീട് വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് സത്താറിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.