പ്രതി ജോർജ് കുര്യൻ, കൊല്ലപ്പെട്ട മാത്യു സ്‌കറിയ, രഞ്ജു കുര്യൻ

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

കോട്ടയം: സ്വത്ത് തർക്കത്തിന്‍റെ പേരിൽ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരൻ. കോട്ടയം സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും.

കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടിൽവച്ച് ഇളയ സഹോദരൻ രഞ്ജു കുര്യനെയും മാതൃ സഹോദരൻ കൂ​ട്ടി​ക്ക​ൽ പൊ​ട്ടം​കു​ളം മാ​ത്യു സ്ക​റി​യയെയും (പൂ​ച്ച​ക്ക​ൽ രാ​ജു) ജോർജ് കുര്യൻ വെടിവച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

2022 മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യൻ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

സംഭവ സമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്‍റെയും ജോർജ് കുര്യന്‍റെയും മാതാപിതാക്കടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ. ബാബുക്കുട്ടന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക ​ഭ​ദ്ര​ത​യു​ള്ള പു​രാ​ത​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ ക​രി​മ്പ​നാ​ൽ ജോ​ർ​ജ് കു​ര്യ​ന്‍റെ സാ​മ്പ​ത്തി​ക ത​ക​ർ​ച്ച​യാ​ണ് ര​ക്ത​ബ​ന്ധ​ങ്ങ​ളി​ൽ ര​ക്ത​ക്ക​റ ചീ​ന്താ​ൻ ഇ​ട​യാ​ക്കി​യ​ത്. മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന സാ​മ്പ​ത്തി​ക ​നി​ല​വാ​ര​മു​ള്ള പ്ലാ​ന്‍റേ​ഴ്സ് കു​ടും​ബ​മാ​ണ് ക​രി​മ്പ​നാ​ൽ. ക​രി​മ്പ​നാ​ൽ കു​ര്യ​ന്‍റെ മ​ക്ക​ളാ​യ ജോ​ർ​ജും ര​ഞ്ജു​വും ക​ളി​ച്ചു​ വ​ള​ർ​ന്ന കു​ടും​ബ​വീ​ട്ടി​ലാണ് ര​ണ്ടു​പേ​ർ കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്.

ഫ്ലാ​റ്റ് നി​ർ​മാ​ണ വ്യാ​പാ​ര രം​ഗ​ത്ത് സ​ജീ​വ​മാ​യ ജോ​ർ​ജി​ന് പെ​ട്ട​ന്നു​ണ്ടാ​യ സാ​മ്പ​ത്തി​ക ​ബാ​ധ്യ​ത പ​രി​ഹ​രി​ക്കാ​നാ​ണ് പി​താ​വ് കു​ടും​ബ ​വീ​ടി​നോ​ട് ചേ​ർ​ന്ന് ര​ണ്ട​ര​യേ​ക്ക​ർ ന​ൽ​കി​യ​ത്. ഇ​തി​ലെ അ​മ​ർ​ഷം സ​ഹോ​ദ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ​ക്കി​ട​യാ​ക്കി.

ത​ന്‍റെ ജീ​വ​ൻര​ക്ഷ​ക്കാ​ണ് വെ​ടി​വെ​ക്കേ​ണ്ടി​ വ​ന്ന​തെ​ന്നാണ് ജോ​ർ​ജ് പൊ​ലീ​സി​ന് മൊഴി നൽകിയത്. എ​ന്നാ​ൽ, ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പൊ​ലീ​സിന്‍റെ വിലയിരുത്തിയത്. 

Tags:    
News Summary - Kanjirappally Twin Murder: Court finds accused guilty, sentencing tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.