കണ്ണൂർ: പരിയാരത്തെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്കുകൂടി എം.പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂരിൽ ജാഗത്ര പുലർത്താൻ ആരോഗ്യവകുപ്പ് നിർദേശം. യു.എ.ഇയിൽനിന്ന് ഡിസംബർ 13ന് പുലർച്ചെ 2.30ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവിനാണ് ഇന്നലെ എംപോക്സ് സ്ഥിരീകരിച്ചത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.
കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ യുവാവ് ബന്ധുവിന്റെ കാറിൽ രാവിലെ വീട്ടിലെത്തി. അന്ന് വൈകീട്ടും പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ ലാബിൽ എത്തി. 16ന് ഉച്ചക്ക് രണ്ടിന് തലശ്ശേരിയിലെ ആശുപത്രിയിലും വൈകീട്ട് ആറിന് പരിയാരം മെഡിക്കൽ കോളജിലുമെത്തിയ നിലക്കാണ് റൂട്ട് മാപ്പ്.
രണ്ട് എംപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത്. നേരത്തെ യു.എ.ഇയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചിരുന്നു. എം പോക്സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എട്ടാം നിലയിൽ പ്രത്യേകമായി ഒരുക്കിയ വാർഡിൽ ചികിത്സക്കായി ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.