ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തിരുത്തി അതിൽ നിന്ന് 'സോഷ്യലിസ്റ്റ്' എന്ന പദം നീക്കം ചെയ്യാൻ മുൻ മുൻ കേന്ദ്രമന്ത്രിയും മലയാളിയുമായ അൽഫോൻസ് കണ്ണന്താനം കൊണ്ടുവന്ന സ്വകാര്യ ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭാ ചെയർമാൻ അനുമതി നൽകിയെങ്കിലും അവതരണത്തിന് വിളിച്ചപ്പോൾ അദ്ദേഹം ഹാജരായില്ല.
ജൂലൈ നാലിന് രാജ്യസഭാ കാലാവധി തീരുന്ന അൽഫോൻസ് കണ്ണന്താനം കഴിഞ്ഞ ഡിസമ്പറിൽ ബിൽ അവതരിപ്പിക്കാൻ നടത്തിയ ശ്രമം രാഷ്ട്രപതിയുടെ അനുമതിയില്ല എന്ന് പറഞ്ഞ് പ്രതിപക്ഷം തടഞ്ഞിരുന്നു. രാഷ്ട്രപതിയുടെ അനുമതിയുടെ ആവശ്യമില്ലെന്ന് പറഞ്ഞാണ് വീണ്ടും ചെയർമാൻ അതിന് അവതരണാനുമതി നൽകിയത്. എന്നാൽ ഏക സിവിൽ കോഡ് ബിൽ പോലെ അവതരിപ്പിക്കാൻ വിളിച്ചപ്പോൾ കണ്ണന്താനം ഹാജരായില്ല. ബിൽമാറ്റി വെച്ച ശേഷം കണ്ണന്താനം സഭയിൽ വന്ന് മറ്റു സ്വകാര്യ ബിൽ ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.