തിരുവനന്തപുരം മൃഗശാലയിൽ പുതിയ ഒൻപത് അതിഥികൾ; എത്തിയത് കർണാടകയിൽ നിന്ന്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ ഒൻപത് അതിഥികൾ എത്തി. ശിവമോഗ മൃഗശാലയിൽ നിന്നാണ് കുറുക്കനും മുതലയും കഴുതപ്പുലിയും അടക്കമുള്ള മൃഗങ്ങളെ അനിമൽ എക്സ്ചേഞ്ച് വഴി കൊണ്ടുവന്നത്. മൂന്നു കഴുതപ്പുലികൾ, രണ്ടു കുറുനരികൾ, രണ്ട് മാർഷ് മുതലകൾ, രണ്ടു മരപ്പട്ടികൾ എന്നിവയാണ് ഇന്നലെ മൃഗശാലയിൽ എത്തിയത്.

21 ദിവസത്തെ ക്വാറന്റീനു ശേഷം ഇവയെ കാഴ്ചക്കാർക്ക് കാണാൻ സാധിക്കും. ആരോഗ്യ പരിശോധനകൾക്ക് ശേഷം മൃഗങ്ങളെ ആശുപത്രിയോടനുബന്ധിച്ചുള്ള ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. നിലവിൽ ഇവയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.പുതിയ മൃഗങ്ങൾ കൂടി വന്നതോടെ മൃഗശാലയിലെ ജീവികളുടെ എണ്ണം 94 ആയി.

അതേസമയം ഇവിടെ നിന്ന് തിരിച്ചും മൃഗങ്ങളെ കൈമാറിയിട്ടുണ്ട്. നാല് റിയ പക്ഷികൾ, ആറ് സൺ കോണിയൂര്‍ തത്തകൾ, രണ്ടു മീൻ മുതലകൾ, ഒരു കഴുതപ്പുലി, നാല് മുള്ളൻ പന്നികൾ എന്നിവയെ ശിവമോഗ സുവോളജിക്കൽ പാർക്കിലേക്ക് നൽകും.

Tags:    
News Summary - new-nine-members to-thiruvananthapuram-zoo-from-shivamogga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.