കോഴിക്കോട്: റമദാനിൽ വിശ്വാസികൾ വീട്ടിലിരുന്ന് വ്രതശുദ്ധി കൈവരിച്ചതുപോലെ പെരുന്നാളിലും സ്വന്തം വീടുകളിൽ കഴിയണമെന്നും പെരുന്നാൾ നമസ്കാരം വീടുകളിൽ നിർവഹിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അഭ്യർഥിച്ചു. ഇത് വലിയൊരു പരീക്ഷണത്തിെൻറ ഘട്ടമാണ്.
പള്ളികൾ പെരുന്നാൾ നമസ്കാരമില്ലാതെ അടഞ്ഞുകിടക്കുേമ്പാൾ കുടുംബ സന്ദർശനങ്ങളുടെ പേരിൽ പോലും പുറത്തിറങ്ങരുത്. നൂറുകണക്കിന് മനുഷ്യർ പട്ടിണി കിടന്നും രോഗത്താലും വിവിധ ഭാഗങ്ങളിൽ ബുദ്ധിമുട്ടി കഴിയുേമ്പാൾ പെരുന്നാളിെൻറ പേരിൽ പുത്തൻ വസ്ത്രങ്ങൾക്കുവേണ്ടി അങ്ങാടിയിലിറങ്ങരുത്. ഒരാർഭാടവും ഈ സമയത്ത് വേണ്ട.
അത് വിശ്വാസിക്ക് ചേർന്നതുമല്ല. മഹാവിപത്തിൽനിന്ന് ലോകത്തെ രക്ഷിക്കാനുള്ള അകമുരുകിയ പ്രാർഥനകളായിരിക്കണം ഇനിയുള്ള പവിത്രമായ ദിനങ്ങളിലും പെരുന്നാൾ ദിനത്തിലും വിശ്വാസികളിൽനിന്ന് ഉണ്ടാവേണ്ടതെന്നും കാന്തപുരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.