മനുഷ്യസ്‌നേഹം ഇസ്‌ലാമിന്‍റെ അവിഭാജ്യഘടകം -കാന്തപുരം

പറവൂർ: മനുഷ്യസ്‌നേഹം ഇസ്‌ലാമി​​​​െൻറ അവിഭാജ്യഘടകമാണെന്നും ജാതിമത വ്യത്യാസങ്ങള്‍ക്ക്​ അതീതമായി മനുഷ്യരെ സഹായിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡൻറ്​ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.

പറവൂരിൽ പ്രളയബാധിതരുടെ പുനരധിവാസ പാക്കേജി​​​​െൻറ ജില്ലതല പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുന്നി സംഘടനകളുടെ സഹകരണത്തോടെ കേരള മുസ്‌ലിം ജമാഅത്തി​​​​െൻറ നേതൃത്വത്തില്‍ ജില്ലയിൽ 200 വീട്​ നിര്‍മിച്ച് നല്‍കും. 1000 വീടി​​​​െൻറ നവീകരണവും അദ്ദേഹം പ്രഖ്യാപിച്ചു. രാഷ്​ട്രീയ പാര്‍ട്ടികളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് അര്‍ഹരെ കണ്ടെത്തും.

പ്രളയം തകര്‍ത്ത നാടിനെ പുനര്‍നിര്‍മിക്കാന്‍ വര്‍ഷങ്ങളെടുത്തേക്കും. ഒറ്റക്കെട്ടായി നാടിനെ കരകയറ്റാന്‍ സര്‍ക്കാറിന് മാത്രമാകില്ലെന്ന് തിരിച്ചറിഞ്ഞാണ് സുന്നി സംഘടനകളുടെ ഇടപെടല്‍. മനുഷ്യത്വത്തെ പരിഗണിച്ച് ജാതിമത ഭേദമന്യേ അശരണരെയും ദുര്‍ബലരെയും സഹായിക്കണമെന്നാണ് ഇസ്‌ലാമിക അധ്യാപനം. ഭീകരതയും തീവ്രതയും മനുഷ്യത്വത്തിന് നിരക്കാത്തതും ഇസ്‌ലാമിന് അന്യവുമാണെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kanthapuram abubakar musliyar kerala muslim Jamaath -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.