പ്രവാചകന്‍ നല്‍കിയത് സമാധാന സന്ദേശം -കാന്തപുരം

മലപ്പുറം: സമാധാനത്തി​​െൻറയും സൗഹൃദത്തി​​െൻറയും സന്ദേശമാണ് പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് നല്‍കിയതെന്ന്​ അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. പ്രവാചക​ സന്ദേശം സമൂഹത്തിന് പകരുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. ഇസ്‌ലാമിക ആശയങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിമര്‍ശിക്കുന്നവര്‍ പ്രവാചക ജീവിതം പഠിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘മുത്ത്നബി, മാനവിക മാതൃക’ പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത്​ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിനി​​െൻറ സംസ്ഥാനതല പ്രഖ്യാപനം മലപ്പുറം ടൗൺഹാളിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - Kanthapuram in Kerala Muslim Jamath Program in Malappuram -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT