തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിെല ജയമാധവെൻറ മരണവുമായി ബന്ധപ്പെട്ട് കാര്യസ്ഥൻ രവീന്ദ്രൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ എല്ലാ വിധ ശാസ്ത്രീയ പരിശോധനയും നടത്തുമെന്നും മരണത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നും ഡി.സി.പി മുഹമ്മദ് ആരിഫ് വ്യക്തമാക്കി. തലക്കേറ്റ ക്ഷതമാണ് ജയമാധവെൻറ മരണത്തിന് കാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ട്.
രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് സംഘം കൂടത്തിൽ തറവാട് തുറന്ന് പരിശോധന നടത്തി. ഫോറൻസിക് സംഘവും പരിശോധനക്ക് ഉണ്ടായിരുന്നു. വീട്ടുജോലിക്കാരി ലീലയെയുമ രവീന്ദ്രൻ നായരേയും സ്ഥലത്തെത്തിച്ചായിരുന്നു അന്വേഷണ സംഘം വീട് പരിശോധനക്ക് വിധേയമാക്കിയത്. ജയമാധവൻ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഉൾപ്പെടെ സംഘം പരിശോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.