കൊച്ചി: വത്തിക്കാനിലെ പേപ്പല്‍ കോടതിക്ക് മാത്രമാണ് മേജർ ആർച് ബിഷപ്പിെൻറ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യാനുള്ള അധികാരമെന്ന വാദങ്ങളെ പാടെ തള്ളി ഹൈകോടതി. സീറോ മലബാർ സഭ സ്വത്ത് ഇടപാട് സംബന്ധിച്ച കേസിലാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
സഭയുടെ നീതിപരിപാലന ചുമതലയുള്ള വ്യക്തിയായതിനാല്‍ കര്‍ദിനാളിെൻറ ഇഷ്ടമനുസരിച്ച് രൂപത വസ്തുവകകൾ കൈകാര്യം ചെയ്യാമെന്നായിരുന്നു ആരോപണ വിധേയരുടെ വാദം. ആര്‍ക്കും ഇതിനെ ചോദ്യം ചെയ്യാന്‍ അധികാരമില്ല. ആരോപണങ്ങളുണ്ടായാല്‍ തീര്‍പ്പ് കല്‍പിക്കേണ്ടത് മതത്തിലെ ഉന്നതാധികാരികളാണ്, കോടതികളല്ലെന്ന വാദവും ഉന്നയിച്ചു. എന്നാൽ, രാജ്യത്തെ നിയമമാണ് എല്ലാറ്റിനും മുകളിലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണ്. ചിലർ തുല്യതക്കപ്പുറം അധികാരമുള്ളവരാണെന്ന വാദം നിലനിൽക്കില്ല. കർദിനാൾ രാജാവാണോയെന്ന കോടതിയുടെ ചോദ്യത്തിന് ‘അതേ’ എന്നായിരുന്നു കർദിനാളിനുവേണ്ടി ഹാജരായ അഭിഭാഷകെൻറ മറുപടി. ഇൗ മറുപടി കൂടി പരിഗണിച്ചായിരുന്നു കോടതി വിശദീകരണം.
ക്രൈസ്തവ സഭ നിയമമായ കാനോന്‍ നിയമം രാജ്യത്തെ സിവില്‍ നിയമങ്ങളെ അംഗീകരിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ രൂപത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന വിഷയങ്ങളിൽ ഇടപെടാന്‍ ഇന്ത്യയിലെ കോടതികള്‍ക്ക് അധികാരമുണ്ട്. അതിരൂപതക്ക് നിയമപരമായ വ്യക്തിത്വമുണ്ടെന്നത് ശരിയാണ്. കർദിനാളും അതിരൂപതയും രണ്ടാണ്. കർദിനാൾ പ്രതിനിധി മാത്രമാണ്. അതിരൂപതയുടെ സ്വത്തുക്കൾ കർദിനാളിേൻറതാണെന്ന് കരുതാനാവില്ല. പള്ളികളിലൂടെ വിശ്വാസികളുടെ ഫണ്ട് സ്വരൂപിച്ചതാണിത്. കർദിനാൾ ഉൾപ്പെടെ ആരോപണവിധേയരായവർ തങ്ങളുടെ വരുമാനത്തിലൂടെ സമ്പാദിച്ച സ്വത്തല്ല.
പള്ളികളുടെ ഉന്നത ഘടകമാണ് അതിരൂപത. കാനോൻ നിയമപ്രകാരം ആർച് ബിഷപ്പിനെ രൂപതയായി കാണാനാവില്ല. രൂപതയുടെയും ബിഷപ്പിെൻറയും താൽപര്യങ്ങൾ ഒന്നാണെന്ന് പറയാനാവില്ല. രൂപതയുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത ബിഷപ്പിനുണ്ട്. മനഃപൂർവമായ പ്രവൃത്തിയിലൂടെ നഷ്ടമുണ്ടായാൽ അത് കുറ്റകൃത്യം തന്നെയാണ്. ഇടനിലക്കാരൻ സാജു വർഗീസിനെ ഭൂമി ഇടപാടിൽ ഇടപെടുത്തിയത് താനാണെന്ന് അതിരൂപതയിലെ അന്വേഷണ സമിതിയുടെ ചോദ്യത്തിന് കർദിനാൾ ഉത്തരം നൽകിയതായി കോടതി ചൂണ്ടിക്കാട്ടി. കിട്ടാനുള്ള പണം സാജു വർഗീസ് തിരിച്ചടക്കുമെന്നാണ് പ്രതീക്ഷയെന്നും കർദിനാളും മറ്റുള്ളവരും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
കാനോൻ നിയമപ്രകാരം സ്വത്ത് കൈമാറ്റത്തിന് നിയമപ്രകാരമുള്ള മൂല്യ നിർണയം നടത്തണമെന്ന് വ്യവസ്ഥയുണ്ട്. ബന്ധപ്പെട്ടവരുടെ രേഖാമൂലമുള്ള സമ്മതം വേണം. കൈമാറ്റത്തെക്കുറിച്ച് വിദഗ്ധ അഭിപ്രായമുണ്ടാക്കണം. അല്ലാത്തപക്ഷം കൈമാറ്റം അസാധുവാകും. 10 ലക്ഷം മുതൽ 25 കോടി രൂപ വരെ കൈകാര്യം ചെയ്യാൻ ധനകാര്യ കൗൺസിലിെൻറ അംഗീകാരം വേണ്ടതുണ്ട്. കര്‍ദിനാള്‍ രാജാവാണെങ്കില്‍ എന്തിനാണ് ഇങ്ങനെ വ്യവസ്ഥകളുള്ളതെന്നും കോടതി ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.