എയർ ഇന്ത്യ അപകടം: ഡി.ജി.സി.എ റിപ്പോർട്ട്​ തേടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) റിപ്പോർട്ട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എൻജിൻ തകരാറിനെ തുടർന്ന്  യന്ത്രഭാഗങ്ങളും ടയറും പൊട്ടിത്തെറിച്ചത്. സംഭവത്തിൽ എയർപോർട്ട്  അതോറിറ്റി കഴിഞ്ഞ ദിവസം തന്നെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡി.ജി.സി.എയും എയർ ഇന്ത്യയോട് വിശദമായ റിപ്പോർട്ട്  ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, യന്ത്രഭാഗങ്ങൾ മുംബൈയിൽ നിന്ന് കരിപ്പൂരിൽ എത്തിക്കാൻ സാധിക്കാത്തതിനാൽ എൻജിൻ മാറ്റിസ്ഥാപിക്കാനായിട്ടില്ല. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സർവിസ്  ഇല്ലാത്തതിനാൽ കൊച്ചിയിൽ എത്തിച്ച ശേഷം റോഡ് മാർഗം കരിപ്പൂരിലേക്ക് കൊണ്ടുവരാനാണ്  ശ്രമം

Tags:    
News Summary - karippur airport accident: dgca seeks report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.