കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഒന്നിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എം.കെ. രാഘവൻ എം.പി നടത്തുന്ന 24 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിപ്പൂരിെൻറ കാര്യത്തിൽ സംസ്ഥാനത്തുനിന്നുള്ള എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എം.പിമാരുടെ കൂട്ടായ ശ്രമം വേണം. സാധാരണക്കാർ ആശ്രയിക്കുന്ന വിമാനത്താവളത്തെ ഇല്ലായ്മ ചെയ്യുകയാണ്. ഇത് ആഡംബര വിമാനത്താവളമല്ല. കരിപ്പൂരിനെതിരെ ആരെങ്കിലും പിന്നിൽനിന്ന് കളിച്ചാൽ ജനകീയ മുന്നേറ്റത്തിൽ ആ കളികൾ തകരും.
ഇൗ മാസം 18ന് േവ്യാമയാന മന്ത്രി സുരേഷ് പ്രഭുവിനെ എം.പിമാർ കാണുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപ്പെടുത്താനും ശ്രമിക്കും. കണ്ണൂർ വിമാനത്താവളം നന്നാവെട്ട; അതിനൊപ്പം കരിപ്പൂരും വികസിക്കെട്ട. കരിപ്പൂരിെൻറ വികസന തടസ്സം നീക്കാൻ അധികാരസ്ഥാനത്തുള്ളവർ അൽപംകൂടി ഉത്സാഹം കാട്ടണെമന്നും ഇക്കാര്യത്തിൽ പ്രതീക്ഷയുെണ്ടന്നും പറഞ്ഞ കുഞ്ഞാലിക്കുട്ടി, പ്രതീക്ഷ തെറ്റിയാൽ സ്വരം കടുക്കുെമന്ന് വ്യക്തമാക്കി.
നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങൾ വികസിക്കുന്നത് കരിപ്പൂരിെൻറ ചെലവിൽ വേണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ മുന്നറിയിപ്പ് നൽകി. അങ്ങനെ ആരെങ്കിലും മനക്കോട്ട കെട്ടുന്നുണ്ടെങ്കിൽ ജനകീയ മുന്നേറ്റത്തിൽ ആ സ്വപ്നങ്ങൾ തകർന്നടിയുമെന്ന് മുനീർ പറഞ്ഞു. വിമാനത്താവള വികസനം നാടിെൻറ പ്രശ്നമായി കണ്ട് എല്ലാ രാഷ്ട്രീയ, സാമൂഹിക-വ്യവസായ സംഘടനകളും സമരമുഖത്ത് അണിനിരക്കണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.