യാത്രക്കാര​െൻറ പിതാവ്​ ഗുരുതരാവസ്ഥയിൽ: വിമാനം തിരിച്ചുവിളിച്ചു

കരിപ്പൂർ: യാത്രക്കാര​​​െൻറ പിതാവ്​ ഗുരുതരാവസ്ഥയിലാണെന്ന ഫോൺ സന്ദേശം വന്നതിനെ തുടർന്ന്​ കോഴിക്കോട്​ വിമ ാനത്താവളത്തിൽ റൺവേയിൽ പ്രവേശിച്ച വിമാനം തിരിച്ചുവിളിച്ചു. ഞായറാഴ്​ച രാവിലെ 11.40ന്​ ദോഹയ​ിലേക്ക്​ പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസി​​​െൻറ വിമാനമാണ്​ തിരിച്ചുവിളിച്ചത്​.

റൺവേയിലേക്ക്​ പ്രവേശിച്ച ഉടനെയാണ്​ യാത്രക്കാരനായിരുന്ന പേരാ​മ്പ്ര സ്വദേശിയുടെ പിതാവ്​ ഗുരുതരാവസ്ഥയിലാണെന്ന വിവരം വന്നത്​. തുടർന്ന്​ വിഷയം പൈലറ്റിനെ അറിയിക്കുകയും വിമാനം തിരിച്ച്​ പാർക്കിങ്​ ബേയിൽ എത്തിക്കുകയായിരുന്നു. യാത്രക്കാരൻ ഇറങ്ങിയതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ്​ വിമാനം പുറപ്പെട്ടത്​.

Tags:    
News Summary - Karipur Airport -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.