കരിപ്പൂർ: സൗദി എയർലൈൻസിനും എയർ ഇന്ത്യക്കും പിറകെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സ ർവിസ് പുനരാരംഭിക്കാൻ എമിറേറ്റ്സും ഒരുങ്ങുന്നു. സുരക്ഷ വിലയിരുത്തലുകൾക്കായി എമിറേറ്റ്സിെൻറ സംഘം മാർച ്ച് ആദ്യവാരത്തിൽ കരിപ്പൂരിലെത്തും. എമിറേറ്റ്സ് കൂടി തിരിച്ചെത്തുന്നതോടെ റൺവേ നവീകരണത്തിെൻറ മുമ്പുണ ്ടായിരുന്ന മൂന്ന് വിമാനകമ്പനികളും കരിപ്പൂരിൽ വീണ്ടും എത്തും. കോഴിക്കോട്-ദുബൈ സെക്ടറിലായിരിക്കും എമിറേറ്റ്സ് സർവിസ്. നേരത്തേ, കരിപ്പൂരിൽ വിമാനകമ്പനികളുടെ യോഗം വിളിച്ചപ്പോൾ ബി 777-200 എൽ.ആർ, ബി 777-300 ഇ.ആർ എന്നിവ ഉപയോഗിച്ചു സർവിസ് നടത്തുന്നതിനായിരുന്നു എമിറേറ്റ്സ് താൽപര്യം പ്രകടിപ്പിച്ചത്.
അതേസമയം, എയർ ഇന്ത്യയുടെ സർവിസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുകയാണ്. വലിയ വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിക്കുന്നതിനായി ജനുവരി 15ന് കരിപ്പൂരിൽനിന്ന് വിശദ റിപ്പോർട്ട് വിമാനത്താവള അതോറിറ്റി ആസ്ഥാനത്തിന് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിൽ കഴിഞ്ഞയാഴ്ച അതോറിറ്റി വിശദീകരണം തേടിയിരുന്നു. ഇതിനും മറുപടിയായി റിപ്പോർട്ട് വീണ്ടും സമർപ്പിച്ചെങ്കിലും ഫയൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറിയിട്ടില്ല.
ഡി.ജി.സി.എയിൽ എത്തിയാൽ മാത്രമേ അന്തിമ അനുമതി ലഭിക്കുകയുള്ളൂ. വിഷയത്തിൽ എയർ ഇന്ത്യ താൽപര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതിനിടെ, എയർ ഇന്ത്യ ഏപ്രിൽ ഒന്ന് മുതൽ ഡൽഹി-കണ്ണൂർ-കോഴിക്കോട് സെക്ടറിൽ സർവിസ് ആരംഭിക്കും. നാല് വർഷത്തിനുശേഷം ഇൻഡിഗോ ഡൽഹി സെക്ടറിൽ സർവിസ് പുനരാരംഭിച്ചതിന് പിറകെയാണ് എയർ ഇന്ത്യയും വരുന്നത്. ഡൽഹി-കണ്ണൂർ സർവിസാണ് കരിപ്പൂരിലേക്ക് നീട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.