കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗേജിൽനിന്ന് സാധനങ്ങൾ നഷ്ടമായ സംഭവത്തിൽ ദുബൈ പൊലീസിൽ പരാതി നൽകാൻ എയർ ഇന്ത്യക്ക് അന്വേഷണ ഏജൻസികളുടെ നിർദേശം. സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായതിനെ തുടർന്ന് ബന്ധപ്പെട്ട ഏജൻസികൾ വിമാനത്താവളത്തിലെ സി.സി.ടി.വി അടക്കം പരിശോധിച്ചിരുന്നു.
പ്രാഥമിക പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ദുബൈ വിമാനത്താവളത്തിൽ നിന്നാണ് സാധനങ്ങൾ നഷ്ടമായതെന്നാണ് സംശയം. തുടർന്നാണ് ദുബൈ പൊലീസിന് പരാതി നൽകാൻ എയർ ഇന്ത്യക്ക് ബന്ധപ്പെട്ടവർ നിർദേശം നൽകിയത്. വിഷയത്തിൽ പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. രാവിലെ 7.36നാണ് ആദ്യ ബാഗേജ് കസ്റ്റംസ് ഹാളിലെ കൺവെയർ ബെൽറ്റിലെത്തിയത്.
8.06നകം മുഴുവൻ ലഗേജുകളും സ്കാൻ ചെയ്ത് യാത്രക്കാർക്ക് കൈമാറിയിട്ടുണ്ട്. അര മണിക്കൂറിനുള്ളിൽ 191 ബാഗേജുകളാണ് പരിശോധിച്ചത്. വിമാനക്കമ്പനി ജീവനക്കാരിൽനിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിമാനത്തിൽനിന്ന് ബാഗേജിറക്കുന്നത് സുരക്ഷ ജീവനക്കാരുടെ നിരീക്ഷണത്തിലാണ്. ഇൗ ഘട്ടങ്ങളിലൊന്നും സംശയകരമായി കണ്ടെത്താൻ സാധിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.