കരിപ്പൂർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കൊള്ള; നടപടിയാവശ്യപ്പെട്ട്​ മുനീർ

​കോഴിക്കോട്​: കരി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ബ​ാ​ഗേ​ജി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ ന​ഷ്​​ട​മാ​യ സം​ഭ​വ​ത്തി​ൽ പരാതി പറഞ്ഞെങ്കിലും എയർ ഇന്ത്യ ഉദ്യോഗസ്​ഥർ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറുകയാണെന്ന്​ എം.കെ മുനീർ എം.എൽ.എ. മുഖ്യമന്ത്രിക്ക്​ അയച്ച പരാതിയിലാണ്​ മുനീർ യാത്രക്കാർ നേരിട്ട ബുദ്ധിമുട്ട്​ ശ്രദ്ധയിൽപെടുത്തിയത്​.

യാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കാനും സാധനങ്ങൾ നഷ്​ടപ്പെട്ടവർക്ക്​ നഷ്​ടപരിഹാരം നൽകാനും എയർ ഇന്ത്യ തയ്യാറായിട്ടില്ലെന്ന്​ പരാതിയിൽ പറയുന്നു. യാത്രക്കാർക്ക്​ നഷ്​ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും മുനീർ മുഖ്യമന്ത്രിയോട്​ ആവശ്യപ്പെട്ടു.

Tags:    
News Summary - karipur airport luggage open issue mk muneer - kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.