കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച മുതൽ റൺവേ മുഴുവൻ സമയം പ്രവർത്തനം ആരംഭിക്കും. റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നിർമാണത്തിനായി കഴിഞ്ഞ ജനുവരി 15 മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നിർമാണത്തിനായി ഇറക്കിയ നോട്ടാം (നോട്ടീസ് ടു എയർമാൻ) കാലാവധി കഴിയുന്നതോടെ നിയന്ത്രണം നീക്കും.
മാര്‍ച്ച് 25 മുതലാണ് എട്ടുമണിക്കൂര്‍ വിമാന സര്‍വിസുകള്‍ ഒഴിവാക്കി റിസ നിർമാണം ആരംഭിച്ചത്. ഇതനുസരിച്ച് ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെ വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് വെള്ളിയാഴ്ച മുതൽ നീക്കുന്നത്.
നിർമാണം തുടങ്ങിയ ജനുവരിയിൽ 12 മുതൽ 2.30 വരെയും 3.30 മുതൽ 8.30 വരെയുമായിരുന്നു നിയന്ത്രണം. റിസയുടെ നീളം 90 മീറ്ററില്‍നിന്ന് 240 മീറ്ററായി വര്‍ധിപ്പിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. സിവില്‍ പ്രവൃത്തികള്‍ അവസാനഘട്ടത്തിലെത്തി. ഇലക്ട്രിക്കല്‍ വിഭാഗത്തിെൻറ ജോലിയാണ് അവശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.