കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നംഗ സംഘം പിടിയിൽ. കൊടുവള്ളി സംഘത്തിൽപ്പെട്ട കൊടുവള്ളി ആവിലോറ പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദ് (40), സ്വർണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്സ് ഗ്രൂപ്പിലെ പ്രധാനി കൊടുവള്ളി വാവാട് സ്വദേശി തെക്കേക്കണ്ണി പോയിൽ ജസീർ (31), ഇവർക്ക് ഒളിവിൽ കഴിയാൻ സഹായിക്കുകയും ഡൽഹിയിലെ രഹസ്യ സങ്കേതത്തിലേക്ക് രക്ഷപ്പെടുത്തി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത കൊടുവള്ളി കിഴക്കോത്ത് അബ്ദുൽ സലീം (45) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികൾ ഗോവയിലേക്ക് കടന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണസംഘം അവിടെയെത്തി ഗോവൻ പൊലീസിെൻറ സഹായത്തോടെ പിന്തുടർന്നെങ്കിലും കർണാടകയിലേക്ക് കടക്കുകയായിരുന്നു. കർണാടക പൊലീസിെൻറ സഹായത്തോടെ ബൽഗാമിൽനിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ വെള്ളിയാഴ്ച രാവിലെ കൊണ്ടോട്ടിയിൽ എത്തിച്ചു. ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം 38 ആയി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആപ്പുവിനും സംഘത്തിനും എതിരെ കൊലപാതകശ്രമം, വഞ്ചന കേസുകൾ നിലവിലുണ്ട്.
കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരെൻറ മകനെ തട്ടിക്കൊണ്ടുവന്ന് മർദിച്ച ശേഷമാണ് ഗുണ്ട നേതാവായി ആപ്പു അറിയപ്പെടാൻ തുടങ്ങിയത്. ഇയാളുടെ ഹവാല ഇടപാടുകളും മറ്റും നിരീക്ഷിച്ചുവരുകയാണ്.വയനാട്ടിൽ െവച്ച് ആപ്പുവിെൻറ സംഘത്തിൽനിന്ന് മൂന്നുകോടി രൂപയും തോക്കും പിടികൂടിയതിന് ബത്തേരി സ്റ്റേഷനിൽ കേസുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രതികൾ പിടിയിലായത്.കേസിലെ മറ്റു പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അേന്വഷണ സംഘം വിവിധ സംസ്ഥാനങ്ങളിലാണുള്ളത്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.