തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണയും കർക്കടകവാവിന് പൊതുസ്ഥലത്ത് ബലിതർപ്പണം അനുവദിക്കില്ല. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്ന് സർക്കാർ നിർദേശിച്ചു. ആയിരക്കണക്കിന് ഭക്തരെത്തുന്ന ആലുവ മണപ്പുറത്തും ഇത്തവണ ബലിതർപ്പണത്തിനുള്ള അനുമതിയില്ല.
പക്ഷേ ഭക്തർക്ക് ക്ഷേത്രത്തിൽ ദർശനത്തിനും മറ്റ് പൂജകൾ നടത്താനുള്ള ക്രമീരണങ്ങൾ ഏർപ്പെടുത്തും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ക്ഷേത്രത്തിലുണ്ടാവും. തെക്കൻ കേരളത്തിൽ കൂടുതൽ ആളുകളെത്തുന്ന വിവിധ ക്ഷേത്രങ്ങളിലും ഇത്തവണ ബലതർപ്പണമുണ്ടാവില്ല. ക്ഷേത്രങ്ങളിൽ പൂജകൾക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.