നാട്ടിലും വീട്ടിലും നല്ലവൻ നല്ലവൻ

കേട്ടാലും കേട്ടാലും കോട്ടംതട്ടാത്ത, വായിച്ചാലും വായിച്ചാലും രുചിവാടാത്ത ഒരു ജൈവരചനയാണ്​ രാമായണം. ഇത്​ നമ്മുടെ പരിസരത്തി​​​െൻറ കഥയാണ്​. മനുഷ്യൻ നല്ലവനാകു​േമ്പാൾ ലോകനന്മ കൈവരിക്കുമെന്ന്​ രാമായണം സമർഥിക്കുന്നു. സാപത്​ന്യത്തി​​​െൻറ എരിതീയിൽ വെന്തുരുകിയ ദശരഥ​​​െൻറ കഥ നേരിട്ടനുഭവിച്ച  ഭർത്താക്കന്മാരും കൗസല്യയെപോലുള്ള ഭാര്യമാരും കഴിഞ്ഞ നൂറ്റാണ്ടിലെ എഴുപതുകൾ വരെയുമുണ്ടായിരുന്നു.

നമ്മുടെ ദായ​ക്രമത്തിലെ അധികാര വടംവലിയുടെ കുടുംബകഥയാണ്​ രാമായണമെങ്കിലും രാഷ്​ട്രീയത്തിലെ അടവുനയങ്ങളുടെ ചുവടുകളും ഇതിൽ കാണാം. ഉത്തമ പുരുഷനായ  രാമൻ രാജാവാകുമെന്ന പ്രതീക്ഷയെ അസ്​ഥാനത്താക്കുന്നത്​ അരമന ഗൂഢാലോചനയുടെ ഫലമാണ്​. ജനം പ്രതീക്ഷിക്കുന്നവരല്ല പലപ്പോഴും അധികാരസ്​ഥാനത്തെത്തുന്നത്​. രാജഗോപാലാചാരി മദ്രാസ്​ പ്രസിഡൻസിയുടെ മുഖ്യമന്ത്രിയായതും ഇ.എം.എസ്​. നമ്പൂതിരിപ്പാട്​ കേരള മുഖ്യമന്ത്രിയായതും നിയമസാമാജികരല്ലാതെയാണ്​. ഒരപ്രതീക്ഷിത അട്ടിമറി. പ്രധാനമന്ത്രിയും പ്രസിഡൻറുമൊക്കെയാകുമെന്ന്​ പ്രതീക്ഷിച്ചവർ അതല്ലാതാകുന്നതി​​​െൻറ രഹസ്യവും ഇൗ രാഷ്​​്ട്രതന്ത്രത്തിലുണ്ട്​. 

ആധുനിക അണുകുടുംബത്തിലെ അലോസരങ്ങൾ അകറ്റാൻ രാമകഥ സഹായിക്കുന്നു. അനപത്യദുഃഖത്തെ മറികടക്കാൻ പുത്രകാമേഷ്​ടി യാഗം നടത്തി ലഭിച്ച മക്കളായിരുന്നിട്ടുകൂടി ദശരഥന്​ അതീവ പുത്രവാത്സല്യമുണ്ടായിരുന്നു. ദശരഥൻ രാമനെ കാട്ടിലേക്കയക്കാൻ പറഞ്ഞിരുന്നില്ല. കൂട്ടത്തിൽ ചെറുപ്പക്കാരിയായ ചെറിയമ്മക്ക്​ അച്ഛൻ കൊടുത്ത വാക്ക്​ പാലിക്കുന്നതിനാണ്​ രാമൻ സ്വമേധയാ വനവാസം സ്വീകരിച്ചത്​. അച്ഛനെ അതിരറ്റ്​ സ്​നേഹിക്കുന്ന മകനും മക്കളെ ലാളിക്കുന്ന അച്ഛനും ഇന്ന്​ ഒരു കടങ്കഥപോലെയായി മാറുന്ന അവസ്​ഥയാണുള്ളത്​. കുടുംബ വാത്സല്യത്തിന്​ പ്രോത്സാഹനം നൽകുന്ന ഒരു സന്ദേശമാണ്​ രാമായണം നൽകുന്നത്​. 

കഥാകാരൻ മനുഷ്യ​രുടെ ജീവിതത്തോടൊപ്പം എന്ന തത്ത്വമാണ്​ വാല്​​മീകി സ്വജീവിതംകൊണ്ട്​ കാണിച്ചുകൊടുത്തത്​. ലവനും കുശനും തങ്ങളുടെ കഥ പാടി ജനങ്ങളോട്​ കുശലാന്വേഷണം നടത്തിയാണ്​ നാടുനീളെ നടന്ന്​ പ്രചരിപ്പിച്ചിരുന്നത്​. നമ്മുടെ ജനവിജ്ഞാനത്തി​​​െൻറ നാടൻപാട്ട്​ സംസ്​കാരത്തി​​​െൻറ പാരമ്പര്യമാണ്​ നിരവധി പാഠഭേദങ്ങൾ രാമായണത്തിനുണ്ടാക്കാൻ ഇടയാക്കിയത്​. 

ഒരു പ്രകൃതിപാഠവും രാമായണത്തിനുണ്ട്​. സൂര്യവംശജനായ രാമ​​​െൻറ പ്രകാശരേണുക്കൾ സീതയായ ഭൂമിയിലേറ്റാണ്​ ലവകുശന്മാരുണ്ടാകുന്നത്​. അഗ്​നിയിൽനിന്നും മധുരമായി വന്ന രാമൻ വെള്ളത്തിലേക്ക്​ ലയിക്കു​േമ്പാൾ വെയിലും മഴയും സർവവും സൂര്യനിൽനിന്നാണെന്ന പ്രകൃതിപാഠം നമ്മെ പഠിപ്പിക്കുന്നു. മണ്ണിൽനിന്നും വന്ന്​ മണ്ണിലേക്ക്​ മറഞ്ഞ സീതയും ജനനമരണങ്ങളുടെ ഇടയിലുള്ള ജീവിതപോരാട്ടത്തെ പ്രകാശിപ്പിക്കുന്നു. ധർമമാർഗത്തിൽ ചരിക്കാനുള്ള പ്രചോദനമാണ്​ രാമായണം. രാമൻ നാട്ടിലും വീട്ടിലും നല്ലവനായിരുന്നു.

Tags:    
News Summary - Karkidakam 2018 Ramayana Masam -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.