കർണാടക മണ്ണിടിച്ചിലിൽ: കോഴിക്കോട് സ്വദേശിയെ രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ നടത്തിവരികയാണെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അർജുൻറെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.

രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സർക്കാർ നിരന്തരമായി ഇടപെടുന്ന കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കർണാടക സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കോഴിക്കോട് കലക്ടർ ഏകോപപ്രവർത്തനം നടത്തിവരികയാണ്.

അർജുനെ രക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർസ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - Karnataka Landslides: Mohammad Riaz says necessary intervention is being done to save a native of Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.