തകിൽ വിദ്വാൻ കരുണാ മൂർത്തി അന്തരിച്ചു

കൊച്ചി: വിഖ്യാത തകിൽ വിദ്വാൻ വൈക്കം കരുണാമൂർത്തി അന്തരിച്ചു. 52 വയസായിരുന്നു. പാൻക്രിറ്റൈറ്റിസിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കലാപ്രകടനം നടത്തിയിട്ടുണ്ട്. വൈക്കം ക്ഷേത്ര കലാപീഠം മുൻ അധ്യാപകനായിരുന്നു. തകിലിൽ കീർത്തനങ്ങൾ വായിക്കുന്നതിൽ അഗ്രഗണ്യനാണ്. ഭാര്യ: ശ്രീലത മൂർത്തി. മക്കൾ: ആതിര മൂർത്തി, ആനന്ദ് മൂർത്തി, മരുമകൻ: മനുശങ്കർ. സംസ്കാരം നാളെ.
Tags:    
News Summary - karuna Moorthy passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.