തളിപ്പറമ്പ്: കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാടാണ് കരുവന്നൂർ എന്നതിൽ സംശയമില്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. പട്ടുവം സർവിസ് സഹകരണ ബാങ്ക് കാർഷികമേഖലയിൽ നടപ്പാക്കുന്ന നൂതനപദ്ധതികളും സ്നേഹസ്പർശം ക്ഷേമപദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടുവത്ത് വളരെ നല്ലനിലയിൽ പ്രവർത്തിക്കുന്ന ബാങ്കായതിനാൽ കൂടുൽ ജാഗ്രതപാലിക്കണമെന്നും സ്പീക്കർ പറഞ്ഞു.
സഹകരണമേഖലയിൽ ചില തെറ്റായ പ്രവണതകൾ കടന്നുകയറിയിട്ടുണ്ട്. അത് ഇല്ലാതാക്കുന്നതിന് കർശനമായി ഇടപെടുന്നതിന്റെ ഭാഗമായാണ് സർക്കാർ സഹകരണ ഭേദഗതി ബിൽ കൊണ്ടുവന്നത്. ആ ബിൽ സഹകാരികളും ജനങ്ങളും സ്വീകരിച്ചിരിക്കുകയാണ്. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സഹകരണമേഖല. അത് തകർക്കാൻ എന്താണ് വഴിയെന്ന് നോക്കിനിൽക്കുകയാണ് ചിലർ.
അപ്പോഴാണ് കരുവന്നൂർ വീണുകിട്ടുന്നത്. നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ മേലാണ് കണ്ണു വരുക. നല്ലനിലയിലുള്ള ജാഗ്രത സഹകാരികൾക്ക് ഉണ്ടാകണം. അടിക്കാനുള്ള വടി നമ്മൾതന്നെ ചെത്തിക്കൊടുക്കരുതെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.