കാസർകോട് വികസന പാക്കേജ് : ബജറ്റിൽ അനുവദിച്ച തുക വെട്ടിച്ചുരുക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാസർകോട് വികസന പാക്കേജിന് 2024-25 സാമ്പത്തികവർഷം ബഡ്ജറ്റിൽ അനുവദിച്ച തുക വെട്ടിച്ചുരുക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഒരു സമഗ്ര പദ്ധതി തയാറാക്കി സമർപ്പിക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി ആയിരുന്ന ഡോ.പി.പ്രഭാകരനെ സർക്കാർ കമീഷനായി നിയമിച്ചു. 11,123.07 കോടി രൂപ അടങ്കൽ വരുന്ന ഡോ. പി. പ്രഭാകരൻ കമീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് 'കാസർകോട് പാക്കേജ് നടപ്പിലാക്കി വരുന്നുവെന്നും എൻ.എ. നെല്ലിക്കുന്നിന് നിയമസഭയിൽ മറുപടില്ൽകി.

ഡോ.പി.പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള പദ്ധതി നിർദേശങ്ങൾക്കു മുൻഗണന നൽകിക്കൊണ്ടാണു കാസർകോട് വികസന പാക്കേജിൽ പദ്ധതികൾക്കു അനുമതി നൽകുന്നത്.ഡോ.പി.പ്രഭാകരൻ പരാമർശിച്ചിട്ടുള്ള കമീഷൻ റിപ്പോർട്ടിൽ ആവശ്യമേഖലകളിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ കമീഷൻ റിപ്പോർട്ടിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലാത്ത പദ്ധതികൾക്കും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും തദ്ദേശ സ്ഥാപന പ്രതിനിധികളും, പൊതുജനങ്ങളും പ്രാദേശികമായ ആവശ്യം മുൻനിർത്തി നൽകുന്ന അപേക്ഷ നൽകാം.

അവയുടെ ആവശ്യകത ജില്ലാതല കമ്മിറ്റി പരിശോധിച്ച് സംസ്ഥാന ആസൂത്രണ ബോർഡിൻറെ അനുമതിയോടുകൂടി ജില്ലാ തലത്തിലും അല്ലാത്തവ സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയുടെ (എസ്.എൽ.ഇ.സി) ശുപാർശയോടുകൂടി സർക്കാർ തലത്തിലും ഭരണാനുമതി നൽകിയാണ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Tags:    
News Summary - Kasaragod Development Package: Chief Minister said no order has been issued to cut the amount allocated in the budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.