കാഞ്ഞങ്ങാട്: ഗൾഫിൽവെച്ച് 21 ലക്ഷം രൂപ കടം വാങ്ങിയിട്ട് ഒമ്പതു മാസം പിന്നിട്ടിട്ടും തിരിച്ചുതരാൻ തയാറാകുന്നില്ലെന്ന പരാതിയുമായി സഹോദരങ്ങൾ. കാഞ്ഞങ്ങാട് സ്വദേശി നാരായണനെതിരെയാണ് ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ഷിനി, സഹോദരന്‍ അരുണ്‍ എന്നിവർ പരാതിയുമായി രംഗത്തെത്തിയത്.
ബഹ്റൈനിൽ നാരായണന്റെ ഉടമസ്ഥതയിലുള്ള പ്രണവം ട്രേഡ് ആൻഡ് കോണ്‍ട്രാക്ടിങ് വില്‍ എന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു അരുൺ. മൂന്നു മാസത്തിനകം തിരിച്ചുനൽകാമെന്ന ഉറപ്പിലാണ് കഴിഞ്ഞ വർഷം നാരായണൻ ഇവരുടെ പക്കൽ നിന്നും 21 ലക്ഷം രൂപ കടമായി വാങ്ങിയതെന്ന് സഹോദരങ്ങൾ കാഞ്ഞങ്ങാട്ട് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഷിറി തന്റെ വീടിന്റെയും അനുജത്തിയുടെ വീടിന്റെയും ആധാരം പണയപ്പെടുത്തിയാണ് ഈ തുക നല്‍കിയത്. ആഗസ്റ്റ് പത്തിന് വരാന്‍ പറഞ്ഞതനുസരിച്ച് ആഗസ്റ്റ് ഒമ്പതിന് നെല്ലിക്കാട്ട് ചെന്നപ്പോള്‍ ഇദ്ദേഹം മലേഷ്യക്ക് പോയെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. അനുജന്‍ അരുണിനെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ഷിനി പറഞ്ഞു. ഇതുസംബന്ധിച്ച് കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. പണം തിരിച്ചുകിട്ടിയില്ലെങ്കിൽ കിടപ്പാടം നഷ്ടമാകുമെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.